Skip to main content

Posts

Featured post

സാഹിത്യകാരനും പ്രസാധകനും; പിന്നെ അനുവാചകനും..!

കൃത്യം 20 -ആം നൂറ്റാണ്ട് പൂർത്തിയായ ആ വർഷം, 2000-ൽ തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ (തിയ്യതി ഓർമ്മയില്ല) ഒരു പത്രസമ്മേളനം നടന്നു. ഒരു 18-20 വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി ഒറ്റയ്ക്ക് വന്ന് പത്രസമ്മേളനം നടത്തി. പേര്: സുചിത്ര ആർ നായർ. തൃശ്ശൂരിലെ വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശി. വിഷയം: ആ കുട്ടിയുടെ ആത്മകഥയുടെ പുസ്തകപ്രകാശനം. പുസ്തകത്തിന്റെ പേര്: ഞാൻ കൗമാരത്തോട് വിടപറയുന്നു. ഇത്രയും പറഞ്ഞത് മുഖവുര.
അക്കാലത്ത് ആ പ്രായത്തിലുള്ള ഒരു പെൺകുട്ടി ഒരു ആത്മകഥയെഴുതുക, അത് പ്രസ്സ് ക്ലബ്ബിൽ വന്ന്, അതും തനിയെ വന്ന് പ്രകാശനം ചെയ്യുക. ഇന്ന് ചിന്തിക്കുമ്പോൾ എത്ര നിസ്സാരമായി തോന്നാം. പക്ഷെ, അന്നത് ഒട്ടും നിസ്സാരമല്ലായിരുന്നു. അതിന്റെ ഒരു പ്രത്യേകതയോടൊപ്പം തന്നെ അതിനേക്കാൾ വലിയ മറ്റൊരു പ്രത്യേകതയും കൂടിയുണ്ടായിരുന്നു ആ പുസ്തകപ്രകാശനത്തിന്. കാരണം, അന്ന് സങ്കൽപ്പിക്കാൻ പറ്റുന്നതിനുമപ്പുറം ഹിന്ദു മതവികാരത്തെ അത്രമേൽ ഇളക്കി വിടുന്നതിനോ ആ കുട്ടിയും കുടുംബവും ആ നാട്ടിൽ നിന്നല്ല ഭൂമിക്ക് മുകളിൽ നിന്നുപോലും അപ്രത്യക്ഷമാകാനോ പ്രാപ്തമായതായിരുന്നു ആ പുസ്തകത്തിന്റെ മുഖചിത്രം. ആ മുഖചിത്രം കണ്ട അന്നത്തെ പത്രക്കാർ (പ്രസാധക ധർമ…
Recent posts

ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗം മൗലികാവകാശമായി കാണരുത്:- സതീഷ് കളത്തിൽ

വിഡ്ഢിത്തങ്ങൾ പറയുകയും (എഴുതുകയും) പ്രചരിപ്പിക്കുകയും ചെയ്യുന്നവരാകരുത് സാധാരണക്കാരിൽ നിന്നും വേറിട്ട് നിൽക്കുന്ന സാഹിത്യകാരന്മാർ, ഇതര കലാകാരന്മാർ തുടങ്ങിയ സാമൂഹ്യ പരിഷ്ക്കർത്താക്കൾ. എന്തെഴുതിയാലും സാഹിത്യമാകുമെങ്കിൽ ഇതിനേക്കാൾ നല്ല 'ഭാവനാ'ശേഷിയുള്ളവരാണ് ഇന്നാട്ടിലെ സാധാരണക്കാരിൽ ഭൂരിഭാഗവും. ഇന്നാണെങ്കിലോ, അവരിൽ പലർക്കും സ്പഷ്ടമായി നല്ല 'പച്ച' മലയാളത്തിൽ എഴുതാനും അറിയാം. അതുപോലെതന്നെ, തങ്ങൾ പാടുന്നതാണ് യഥാർത്ഥ രാഗത്തിലും താളത്തിലും ഉള്ളതെന്ന് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ മൂളിപ്പാട്ടുക്കാരുംബാത്ത്റൂംഗായകരുംവിശ്വസിക്കാനും, തങ്ങളാണ് യഥാർത്ഥ രാഗ-മേള കർത്താക്കൾ, പാട്ടുകാർ എന്നൊക്കെ അവകാശപ്പെടാനും അതിന് വേണ്ടി തെരുവിലിറങ്ങി പോരടിക്കാനും തുടങ്ങിയാലത്തെ സ്ഥിതി ...?!! ആലോചിക്കാൻ പോലും സാദ്ധ്യമല്ല, ആ സ്ഥിതി. 
അടിക്കുറിപ്പ്: ഒരു കലാകാരന് ആവിഷ്ക്കാരസ്വാതന്ത്ര്യം കൂടിയേ തീരു. അത് പക്ഷെ, വിഡ്ഢിത്തങ്ങളും തോന്ന്യാസങ്ങളും സൃഷ്ടിക്കാൻ വേണ്ടിയാകരുത്.
Click On Facebook

കണ്ണടച്ച് ഇരുട്ടാക്കുന്ന കാസ്റ്റിംഗ് കൗച്ച് പ്രമേയങ്ങൾ:-

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചലച്ചിത്രമേഖലയിൽ, പ്രതേകിച്ച് മലയാളത്തിലെ ചലച്ചിത്രമേഖലയിലുള്ള ആണും പെണ്ണുമായി നിരവധി പ്രമുഖർ ഒരുപാട് വെളിപ്പെടത്തലുകൾ നടത്തിക്കഴിഞ്ഞു. ഇനിയും നിരവധി ബോംബുകൾ പൊട്ടാനുണ്ടെന്ന് മലയാളസിനിമയുടെ നവസംരക്ഷക സംഘടനകൾ ഇടയ്ക്ക് ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഇതിനിടെ, സാമാന്യബുദ്ധിയുള്ള മലയാളിക്ക് ഇനിയും മനസ്സിലാകാത്ത ചില സംശയങ്ങളുണ്ട്. 
1.കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വളരെയധികം അജ്ഞരായിട്ടുള്ള, ഒപ്പം അന്വേഷണകുതുകികളായിട്ടുള്ള, തൊഴിലിൽ ആത്മാർത്ഥതയുള്ള നമ്മുടെ ചാനൽ/പത്രക്കാരുടെ ചോദ്യങ്ങളിൽ ഭൂരിഭാഗവും നടികളോടാണ്. കാസ്റ്റിംഗ് കൗച്ചിന് പ്രധാന കാരണക്കാരായേക്കാവുന്ന സംവിധായകരോടോ മുന്തിയ നടന്മാരോടോ അല്ല. (മലയാളത്തിലെ കരുത്തരായ സംവിധായകൻ കെ.ജി.ജോർജ്, നടൻ മധു (https://www.theonlinenews.in/…/%E0%B4%95%E0%B4%BE%E0%B4%B8…/) തുടങ്ങിയവർ അതിന് വ്യക്തമായ ഉത്തരം പറഞ്ഞിട്ടുണ്ട്. പിന്നെ, ഇപ്പോഴുള്ള ഒരു മഹാനടനോട് സമാനമായ ചോദ്യം ചോദിച്ചതും അതിന്റെ ഉത്തരം അദ്ദേഹം തുറന്ന് പറഞ്ഞതും മറക്കുന്നില്ല.)
2. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്നും തങ്ങൾ അതിന്റെ 'ഗുണഗണങ്ങൾ' അനുഭവിച്ചവരാണെ…

പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ: സതീഷ് കളത്തിൽ

പുതുതലമുറ രാവും പകലും സമൂഹമാധ്യമങ്ങളിൽ മുഴുകുന്ന ഈ കാലഘട്ടത്തിൽ, നാടിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ മുതിർന്നവരേക്കാൾ വിദ്യാർത്ഥികളാണ് കൂടുതൽ ശ്രദ്ധാലുക്കളാകുന്നതെന്ന് ചലച്ചിത്രസംവിധായകൻ സതീഷ് കളത്തിൽ. നമ്പൂതിരി വിദ്യാലയം സ്കൂളിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള 'പരിസ്ഥിതിസംരക്ഷണം വിദ്യാർത്ഥികളിലൂടെ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നിരന്തരം വീക്ഷിക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്ത്വം വിദ്യാർത്ഥികൾ തുടർന്നും ചെയ്യണമെന്ന് സതീഷ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
കോർപ്പറേഷൻ 37-ആം ഡിവിഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പച്ചക്കറിവിത്തുകളുടെ വിതരണം ട്രസ്റ്റ് ട്രഷറർ സാജു പുലിക്കോട്ടിൽ നിർവ്വഹിച്ചു. കുട്ടികൾക്കുള്ള ബാഗും പുസ്തകങ്ങളുമടങ്ങിയ പഠനകിറ്റ് ട്രസ്റ്റിന്റെ മുതിന്ന അംഗം  ഡോ.ബി. ജയകൃഷ്ണൻ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ. രാധ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക ദേവി എൻ നമ്പൂതിരിപ്പാട് പരിസ്ഥിതിസംരക്ഷണ…

അമ്മയുടെ നടപടി അപഹാസ്യം: സതീഷ് കളത്തിൽ

Bhavana and Women in Cinema Collective, അമ്മ(AMMA - Association Of Malayalam Movie Artists)യുടെ നടപടി അപഹാസ്യവും നിരുത്തരവാദിത്വപരവും തന്നെയാണ്. വാദിയും പ്രതിയും ഒരേ കൂരക്കീഴിൽ കഴിയേണ്ടി വരുന്നു എന്നത് ഏറെ വേദനാജനകവും പരിതാപകരവുമാണ്. അതിന് വേദിയൊരുക്കാൻ 'അമ്മ' നടത്തിയ ഈ പ്രഹസനം തീർത്തും അപലനീയവും ആണ്. നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംഘടന അതിന്റെ പ്രാഥമിക അംഗത്ത്വത്തിൽ പോലും ക്രിമിനൽ കേസിൽ പ്രതിയായി നിൽക്കുന്ന ഒരാളെ ഉൾപ്പെടുത്തുവാൻ പാടില്ലാത്തതാണ്. അത്തരം ഒരു സംഘടനയിൽ തുടരാൻ താല്പര്യമില്ലാത്തതിനാൽ നിങ്ങളെടുത്ത ഈ തീരുമാനം ശരിയാണ്. താങ്കളോടൊപ്പം നിലകൊള്ളുന്ന സഹപ്രവർത്തകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ...

Click On Facebook