പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ: സതീഷ് കളത്തിൽ


'പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ'
സെമിനാർ സതീഷ് കളത്തിൽ ഉദ്ഘാടനം ചെയ്യുന്നു
പുതുതലമുറ രാവും പകലും സമൂഹ മാധ്യമങ്ങളിൽ മുഴുകുന്ന ഈ കാലഘട്ടത്തിൽ, നാടിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ മുതിർന്നവരേക്കാൾ വിദ്യാർത്ഥികളാണ് കൂടുതൽ ശ്രദ്ധാലുക്കളാകുന്നതെന്ന് ചലച്ചിത്രസംവിധായകൻ സതീഷ് കളത്തിൽ. 

നമ്പൂതിരി വിദ്യാലയം സ്കൂളിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗമായുള്ള 'പരിസ്ഥിതി സംരക്ഷണം വിദ്യാർത്ഥികളിലൂടെ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നിരന്തരം വീക്ഷിക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്ത്വം വിദ്യാർത്ഥികൾ തുടർന്നും ചെയ്യണമെന്ന് സതീഷ് ആവശ്യപ്പെട്ടു.
46ആം  പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുന്നു.


കോർപ്പറേഷൻ 37-ആം ഡിവിഷൻ കൗൺസി ലർ പൂർണ്ണിമ സുരേഷ് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് ആഘോഷപരിപാ ടികൾ ഉദ്ഘാടനം ചെയ്തു. പച്ചക്കറിവിത്തു കളുടെ വിതരണം ട്രസ്റ്റ് ട്രഷറർ സാജു പുലിക്കോട്ടിൽ നിർവ്വഹിച്ചു. കുട്ടികൾക്കുള്ള ബാഗും പുസ്തകങ്ങളുമടങ്ങിയ പഠനകിറ്റ് ട്രസ്റ്റിന്റെ മുതിന്ന അംഗം  ഡോ.ബി. ജയകൃഷ്ണൻ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ. രാധ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക ദേവി എൻ. നമ്പൂതിരിപ്പാട് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രതിജ്ഞാവാചകം കുട്ടികൾക്ക് ചൊല്ലി കൊടുത്തു. ബാലസാഹിത്യകാരൻ ഭാസി പാങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സരിത ബിജു, ട്രസ്റ്റ് വൈസ് ചെയർമാൻ സുനിൽകുമാർ കണ്ടംകുളത്തിൽ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകൻ പി.കെ. നവീൻ സ്വാഗതവും ട്രസ്റ്റ് എം.ഡി. അഡ്വ.പി.കെ. സജീവൻ നന്ദിയും പറഞ്ഞു.

Popular posts