Skip to main content

Visitors

അഭിപ്രായസ്വാതന്ത്യത്തിൻ മേലുള്ള കടന്ന് കയറ്റം: സതീഷ് കളത്തിൽ

അഭിപ്രായസ്വാതന്ത്യത്തിൻ മേലുള്ള കടന്ന് കയറ്റം:-
ജനാധിപത്യഇന്ത്യയിൽ, ഒരു വിഷയത്തിൽ അഭിപ്രായം പറയണോ അഥവാ പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിൻ മേലുള്ള തന്ത്രപ്പൂർവ്വമായ ഒരു കടന്നാക്രമണമായിരുന്നു കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള അക്ഷരപുരസ്കാര അവാര്‍ഡ്ദാനച്ചടങ്ങിനോടനുബന്ധിച്ച് ഊർമ്മിള ഉണ്ണിയെ അഭിമുഖം ചെയ്തതിലൂടെ മാധ്യമപ്രവർത്തകർ നടത്തിയത്.
ഏതൊരു വിഷയത്തിലായാലും ഒരു വ്യക്തിക്ക് മാധ്യമങ്ങളോട് തന്റെ അഭിപ്രായം പറയാനും പറയാതിരിക്കാനും സ്വാതന്ത്രമുണ്ടെന്ന് സുന്ദ പുഷ്കർ-ശശി തരൂർ കേസിൽ സുപ്രിം കോടതി വിധിച്ചിട്ട് അധികകാലമായിട്ടില്ല. ഈ സന്ദർഭത്തിൽ, ഒരു പ്രത്യേകവിഷയത്തിലൂന്നിയ മാധ്യമപ്രവർത്തകരുടെ അതും വിവാദവും കോടതിയിൽ വിസ്താരവേളയിലിരിക്കുന്നതുമായ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അവരെ നിർബന്ധിച്ചുകൊണ്ടിരുന്ന മാധ്യമനെറികേടിനെയല്ലേ സത്യത്തിൽ വിമർശ്ശിക്കേണ്ടത്?
ഊർമ്മിള ഉണ്ണി മന്ദബുദ്ധി(ഭീരുവും)യാണോ? മാധ്യമങ്ങൾ എത്ര തലകുത്തിനിന്നാലും പറയാൻ താല്പര്യമില്ലാത്തത് പറയില്ലെന്ന് ഉറച്ച മനസ്സുള്ള ഒരു സ്ത്രീയാണവർ. അവരുടെ സ്വതസിദ്ധമായ പ്രകൃതവും മാധ്യമസൗഹൃദങ്ങൾ പെട്ടെന്ന് തട്ടിമാറ്റാനുള്ള വൈമനസ്യവും കൊണ്ടും മാധ്യമപ്പടയുടെ കൊഞ്ചലും കെഞ്ചലും കാലുപിടുത്തവും കൊണ്ടും കൂടി അസഹ്യമായിരുന്ന ആ അഭിമുഖത്തിന്റെ 'ആസ്വാദന'ത്തിന് സാംസ്കാരിക കേരളം പ്രതീക്ഷിച്ച നിലവാരമുണ്ടായില്ലെന്ന് മാത്രം. അതിന് അവരെ മാത്രം 'വിവസ്ത്ര'യാക്കുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതിൽ മറ്റാർക്കും പങ്കില്ലാത്തതുപോലെ...! മാധ്യമ പ്രവർത്തകർക്ക് ഒട്ടും പങ്കില്ലാത്തതുപോലെ...! ഇത്തരം ഒരു വേദിയിൽ മാധ്യമ പ്രവർത്തകർ എത്താനുള്ള സാഹചര്യം ഉണ്ടാക്കിയവർക്കും തീരെ പങ്കില്ലാത്തതുപോലെ...!!!
ശേഷിപ്പ്: കുറ്റാരോപിതനായി സംഘടനക്ക് പുറത്ത് നിൽക്കുന്ന സഹപ്രവർത്തകനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി തന്റെ സംഘടനയിൽ ചോദിച്ചതിൻറെപ്പേരിൽ അഥവാ, ആവശ്യപ്പെട്ടതോ വാദിച്ചതോ ആയാൽപ്പോലും അതിന്റെ പേരിൽ മാത്രം അവരെ 'പൊതുജനമദ്ധ്യത്തിൽ' അവഹേളിച്ച് സാംസ്കാരിക കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീമതി ദീപ നിശാന്ത്, ഷാഹിന ബഷീർ, അക്ഷരപുരസ്ക്കാരം നിഷേധിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് കാലം മാപ്പ് നൽകട്ടെ..!

Click On Facebook

Popular posts

ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗം മൗലികാവകാശമായി കാണരുത്:- സതീഷ് കളത്തിൽ

വിഡ്ഢിത്തങ്ങൾ പറയുകയും (എഴുതുകയും) പ്രചരിപ്പിക്കുകയും ചെയ്യുന്നവരാകരുത് സാധാരണക്കാരിൽ നിന്നും വേറിട്ട് നിൽക്കുന്ന സാഹിത്യകാരന്മാർ, ഇതര കലാകാരന്മാർ തുടങ്ങിയ സാമൂഹ്യ പരിഷ്ക്കർത്താക്കൾ. എന്തെഴുതിയാലും സാഹിത്യമാകുമെങ്കിൽ ഇതിനേക്കാൾ നല്ല 'ഭാവനാ'ശേഷിയുള്ളവരാണ് ഇന്നാട്ടിലെ സാധാരണക്കാരിൽ ഭൂരിഭാഗവും. ഇന്നാണെങ്കിലോ, അവരിൽ പലർക്കും സ്പഷ്ടമായി നല്ല 'പച്ച' മലയാളത്തിൽ എഴുതാനും അറിയാം. അതുപോലെതന്നെ, തങ്ങൾ പാടുന്നതാണ് യഥാർത്ഥ രാഗത്തിലും താളത്തിലും ഉള്ളതെന്ന് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ മൂളിപ്പാട്ടുക്കാരുംബാത്ത്റൂംഗായകരുംവിശ്വസിക്കാനും, തങ്ങളാണ് യഥാർത്ഥ രാഗ-മേള കർത്താക്കൾ, പാട്ടുകാർ എന്നൊക്കെ അവകാശപ്പെടാനും അതിന് വേണ്ടി തെരുവിലിറങ്ങി പോരടിക്കാനും തുടങ്ങിയാലത്തെ സ്ഥിതി ...?!! ആലോചിക്കാൻ പോലും സാദ്ധ്യമല്ല, ആ സ്ഥിതി. 
അടിക്കുറിപ്പ്: ഒരു കലാകാരന് ആവിഷ്ക്കാരസ്വാതന്ത്ര്യം കൂടിയേ തീരു. അത് പക്ഷെ, വിഡ്ഢിത്തങ്ങളും തോന്ന്യാസങ്ങളും സൃഷ്ടിക്കാൻ വേണ്ടിയാകരുത്.
Click On Facebook

പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ: സതീഷ് കളത്തിൽ

പുതുതലമുറ രാവും പകലും സമൂഹമാധ്യമങ്ങളിൽ മുഴുകുന്ന ഈ കാലഘട്ടത്തിൽ, നാടിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ മുതിർന്നവരേക്കാൾ വിദ്യാർത്ഥികളാണ് കൂടുതൽ ശ്രദ്ധാലുക്കളാകുന്നതെന്ന് ചലച്ചിത്രസംവിധായകൻ സതീഷ് കളത്തിൽ. നമ്പൂതിരി വിദ്യാലയം സ്കൂളിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള 'പരിസ്ഥിതിസംരക്ഷണം വിദ്യാർത്ഥികളിലൂടെ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നിരന്തരം വീക്ഷിക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്ത്വം വിദ്യാർത്ഥികൾ തുടർന്നും ചെയ്യണമെന്ന് സതീഷ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
കോർപ്പറേഷൻ 37-ആം ഡിവിഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പച്ചക്കറിവിത്തുകളുടെ വിതരണം ട്രസ്റ്റ് ട്രഷറർ സാജു പുലിക്കോട്ടിൽ നിർവ്വഹിച്ചു. കുട്ടികൾക്കുള്ള ബാഗും പുസ്തകങ്ങളുമടങ്ങിയ പഠനകിറ്റ് ട്രസ്റ്റിന്റെ മുതിന്ന അംഗം  ഡോ.ബി. ജയകൃഷ്ണൻ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ. രാധ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക ദേവി എൻ നമ്പൂതിരിപ്പാട് പരിസ്ഥിതിസംരക്ഷണ…

കണ്ണടച്ച് ഇരുട്ടാക്കുന്ന കാസ്റ്റിംഗ് കൗച്ച് പ്രമേയങ്ങൾ:-

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചലച്ചിത്രമേഖലയിൽ, പ്രതേകിച്ച് മലയാളത്തിലെ ചലച്ചിത്രമേഖലയിലുള്ള ആണും പെണ്ണുമായി നിരവധി പ്രമുഖർ ഒരുപാട് വെളിപ്പെടത്തലുകൾ നടത്തിക്കഴിഞ്ഞു. ഇനിയും നിരവധി ബോംബുകൾ പൊട്ടാനുണ്ടെന്ന് മലയാളസിനിമയുടെ നവസംരക്ഷക സംഘടനകൾ ഇടയ്ക്ക് ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഇതിനിടെ, സാമാന്യബുദ്ധിയുള്ള മലയാളിക്ക് ഇനിയും മനസ്സിലാകാത്ത ചില സംശയങ്ങളുണ്ട്. 
1.കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വളരെയധികം അജ്ഞരായിട്ടുള്ള, ഒപ്പം അന്വേഷണകുതുകികളായിട്ടുള്ള, തൊഴിലിൽ ആത്മാർത്ഥതയുള്ള നമ്മുടെ ചാനൽ/പത്രക്കാരുടെ ചോദ്യങ്ങളിൽ ഭൂരിഭാഗവും നടികളോടാണ്. കാസ്റ്റിംഗ് കൗച്ചിന് പ്രധാന കാരണക്കാരായേക്കാവുന്ന സംവിധായകരോടോ മുന്തിയ നടന്മാരോടോ അല്ല. (മലയാളത്തിലെ കരുത്തരായ സംവിധായകൻ കെ.ജി.ജോർജ്, നടൻ മധു (https://www.theonlinenews.in/…/%E0%B4%95%E0%B4%BE%E0%B4%B8…/) തുടങ്ങിയവർ അതിന് വ്യക്തമായ ഉത്തരം പറഞ്ഞിട്ടുണ്ട്. പിന്നെ, ഇപ്പോഴുള്ള ഒരു മഹാനടനോട് സമാനമായ ചോദ്യം ചോദിച്ചതും അതിന്റെ ഉത്തരം അദ്ദേഹം തുറന്ന് പറഞ്ഞതും മറക്കുന്നില്ല.)
2. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്നും തങ്ങൾ അതിന്റെ 'ഗുണഗണങ്ങൾ' അനുഭവിച്ചവരാണെ…

സാഹിത്യകാരനും പ്രസാധകനും; പിന്നെ അനുവാചകനും..!

കൃത്യം 20 -ആം നൂറ്റാണ്ട് പൂർത്തിയായ ആ വർഷം, 2000-ൽ തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ (തിയ്യതി ഓർമ്മയില്ല) ഒരു പത്രസമ്മേളനം നടന്നു. ഒരു 18-20 വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി ഒറ്റയ്ക്ക് വന്ന് പത്രസമ്മേളനം നടത്തി. പേര്: സുചിത്ര ആർ നായർ. തൃശ്ശൂരിലെ വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശി. വിഷയം: ആ കുട്ടിയുടെ ആത്മകഥയുടെ പുസ്തകപ്രകാശനം. പുസ്തകത്തിന്റെ പേര്: ഞാൻ കൗമാരത്തോട് വിടപറയുന്നു. ഇത്രയും പറഞ്ഞത് മുഖവുര.
അക്കാലത്ത് ആ പ്രായത്തിലുള്ള ഒരു പെൺകുട്ടി ഒരു ആത്മകഥയെഴുതുക, അത് പ്രസ്സ് ക്ലബ്ബിൽ വന്ന്, അതും തനിയെ വന്ന് പ്രകാശനം ചെയ്യുക. ഇന്ന് ചിന്തിക്കുമ്പോൾ എത്ര നിസ്സാരമായി തോന്നാം. പക്ഷെ, അന്നത് ഒട്ടും നിസ്സാരമല്ലായിരുന്നു. അതിന്റെ ഒരു പ്രത്യേകതയോടൊപ്പം തന്നെ അതിനേക്കാൾ വലിയ മറ്റൊരു പ്രത്യേകതയും കൂടിയുണ്ടായിരുന്നു ആ പുസ്തകപ്രകാശനത്തിന്. കാരണം, അന്ന് സങ്കൽപ്പിക്കാൻ പറ്റുന്നതിനുമപ്പുറം ഹിന്ദു മതവികാരത്തെ അത്രമേൽ ഇളക്കി വിടുന്നതിനോ ആ കുട്ടിയും കുടുംബവും ആ നാട്ടിൽ നിന്നല്ല ഭൂമിക്ക് മുകളിൽ നിന്നുപോലും അപ്രത്യക്ഷമാകാനോ പ്രാപ്തമായതായിരുന്നു ആ പുസ്തകത്തിന്റെ മുഖചിത്രം. ആ മുഖചിത്രം കണ്ട അന്നത്തെ പത്രക്കാർ (പ്രസാധക ധർമ…

കിത്താബ്: സാമൂഹ്യമാറ്റങ്ങൾ ഇരുലിംഗങ്ങളുടെയും 'ധാർഷ്ട്യങ്ങൾക്ക്' വേണ്ടിയാകുമ്പോൾ നാളെത്തെ പോരാട്ടങ്ങൾക്ക് വീര്യം കൂടും:- സതീഷ് കളത്തിൽ

ഓരോത്തർക്കും അവരുടേതായ ആഗ്രഹങ്ങളും ആവശ്യങ്ങളും എളുപ്പത്തിൽ സ്ഥാപിച്ചെടുക്കാൻ കഴിയുന്ന ഒരു സമൂഹത്തിനെ വിഭാവനം ചെയ്യുന്നവർ ചിന്തിക്കാതെ പോകുന്ന ഒരുക്കാര്യമുണ്ട്, ആ സമൂഹത്തിന് ഒരു പൂള മരത്തിന്റെ (പഞ്ഞി മരം) ബലം പോലും ഉണ്ടാകില്ലെന്ന്. ഒരാളുടെ ആശയം (ആഗ്രഹം) മറ്റ് പലരുടെയും ആശയത്തേയോ വിശ്വാസത്തെയോ ചോദ്യം ചെയ്യുന്നതോ ഹനിക്കുന്നതോ ആണെങ്കിൽ അത് ഉപേക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. അത് തന്നെയാണ് ശക്തമായ ഒരു സമൂഹത്തിന്റെ ലക്ഷണവും.

അതുപോലെ, ഒരു വ്യക്തിയുടെ ആഗ്രഹത്തെ ഇതിവൃത്തമായി ആവിഷ്‌ക്കരിച്ച കിത്താബ് എന്ന നാടകത്തെ ഒരു കല എന്ന നിലയിൽ നോക്കിക്കാണാൻ കഴിയാത്തവരുടെ വിവരക്കേടും ആക്രമവും മറ്റും എതിർക്കപ്പെടേണ്ടത് തന്നെയാണ്. അതിന് പക്ഷെ, ലിംഗ അസമത്വത്തേയും നീതിയെയും കൂട്ടുപ്പിടിച്ചുള്ള മുറവിളികൾ ആവശ്യമില്ല. അത്തരം വേഷം കെട്ടലുകൾ കലക്ക് വേണ്ടിയുള്ളതല്ല, പെണ്ണിന്റെ 'തോന്ന്യാസ'ങ്ങൾക്ക് വേണ്ടിയാണെന്ന് വരുമ്പോൾ 'പെണ്ണൊരുമ്പെട്ടാൽ എന്തും നടക്കും' എന്ന പഴമക്കാരുടെ 'വെടി' വാചകത്തിന് ഇക്കാലത്ത് ഒരു ധാർഷ്ട്യത്തിന്റെ 'മുന' വന്ന് ചേരുന്നു. സാമൂഹ്യമാറ്റങ്ങൾ ഇരുലിംഗങ്ങളുടെയും 'ധാർഷ്ട്യ…

Director Of The First Digital Cinema Pictured Though Mobile Phone

what he is…
He had dreams…
He wanted to live on his dreams… He was brought up by a rough childhood. Art at his heart… sweat on his forehead… And.. toil all over his body… He was confined to his mean backgrounds. He has been torn into pieces… by his coarse surroundings…


And.. his ‘love’ at heart. This tiff made his life a new saga… How long can something hold a storm?
He wrote poems… He wrote stories… He wrote scripts… He owned a *news paper.
To make his dream come true he chose the unconventional. Living on all his travails he treaded his own path. Compiling all his stacked away dreams at his heart…
He wrote a poem on the Silver screen…
And.. mesmerized us all

Everything else that followed, we know.
Jalachhayam has caused a commotion in the film world. 
It shall take the film world by storm.
It remains hogging the light not only in India…

ദീപ നിശാന്തിന് കാലം മാപ്പ് നൽകിയോ..? സതീഷ് കളത്തിൽ

അന്ന് ബഷീർ അക്ഷരപുരസ്ക്കാരം നിഷേധിച്ച വിദ്യാർത്ഥികൾക്കും ബഷീറീന്റെ മകൾ ഷാഹിനക്കും ഇന്നും ദീപയെക്കുറിച്ച് 'അഭിമാനം' തോന്നുന്നുണ്ടോ..? സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് വേണ്ടി, പ്രത്യേകിച്ചും പ്രശസ്തിക്ക് വേണ്ടി മാത്രം മാറ്റാൾക്കാരെ ക്രൂശിക്കുന്ന 'ജീവികൾക്ക്' ഇതിൽപ്പരം എന്ത് വിധിന്യായമാണ് കാലം എഴുതേണ്ടത്..?

("കുറ്റാരോപിതനായി സംഘടനക്ക് പുറത്ത് നിൽക്കുന്ന സഹപ്രവർത്തകനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി തന്റെ സംഘടനയിൽ ചോദിച്ചതിൻറെപ്പേരിൽ അഥവാ, ആവശ്യപ്പെട്ടതോ വാദിച്ചതോ ആയാൽപ്പോലും അതിന്റെ പേരിൽ മാത്രം അവരെ 'പൊതുജനമദ്ധ്യത്തിൽ' അവഹേളിച്ച് സാംസ്കാരിക കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീമതി ദീപ നിശാന്ത്, ഷാഹിന ബഷീർ, അക്ഷരപുരസ്ക്കാരം നിഷേധിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് കാലം മാപ്പ് നൽകട്ടെ..!" - നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്ന വിഷയത്തിൽ നടി ഊർമ്മിള ഉണ്ണിയെ അവഹേളിച്ച ദീപയുടെ പ്രവർത്തിക്കെതിരെ ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ചെയർമാനും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ ഇട്ട പോസ്റ്റിൽ നിന്നും... പോസ്റ്റിന്റെ പൂർണ്ണരൂപം: sathish.kalathil/posts/1801461656557471)
2011ല്‍ യുവ കവ…

ശബരിമലയിലെ യുവതി പ്രവേശനം ജനാധിപത്യത്തിലെ തൊട്ടിത്തരം:- സതീഷ് കളത്തിൽ

ഓരോ സമൂഹവും 'നവപാത'യിലേക്ക് ചലിക്കുന്നത് ന്യൂനപക്ഷ ചിന്താഗതികൾ രൂപപ്പെടുമ്പോൾ തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ, ഭൂരിപക്ഷതാല്പര്യങ്ങൾക്കനുസൃതമായാണ് ഓരോ (ജനാധിപത്യ)സമൂഹവും നിലനിൽക്കേണ്ടതെന്ന് ആ സമൂഹത്തെ നിയന്ത്രിക്കുന്ന ഭരണകൂടവും അതിലധിഷ്ഠിതമായ നിയമസംവിധാനങ്ങളും മനസ്സിലാക്കേണ്ടത് ആ സമൂഹത്തിന്റെ സുഗമമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതുൾകൊള്ളാതെയുള്ള ഭരണകൂട/ നിയമസംവിധാനങ്ങളുടെ അടിച്ചേൽപ്പിക്കലുകൾ, അത് ആരുടെ ക്ഷേമവും താൽപ്പര്യവും മുൻനിർത്തിയാണെങ്കിൽ കൂടിയും അതിന് പറയുന്നപേര് ജനാധിപത്യത്തിലെ തൊട്ടിത്തരം എന്നാണ്. സമൂഹത്തിലെ പല (ദുരാ)ആചാരങ്ങൾക്കും മാറ്റം ഉണ്ടായതിനെ സൂചിപ്പിക്കുന്നതിന് സതി, ശൈശവവിവാഹം, ക്ഷേത്രപ്രവേശനം, മാറുമറക്കൽ, സ്ത്രീ ശാക്തീകരണം തുടങ്ങിയവ പലതും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, കാലങ്ങളായി ഒരു സമൂഹത്തിൽ വേരോടി നിന്നിരുന്ന ഇവയെല്ലാം ഒരു രാത്രികൊണ്ട് നിയമം മൂലം നിരോധിക്കപ്പെട്ടവയല്ല എന്ന സത്യം മനസ്സിലാക്കണം. ഏതെങ്കിലും ഒരു വ്യക്തിയിൽ നിന്നും ഉദയം കൊണ്ട ചിന്തയെ ഇതര വ്യക്തികളിലൂടെ, നൂറ്റാണ്ടുകളുടെ പ്രചാരണത്തിലൂടെയും ബോധവൽക്കരണത്തിലൂടെയും ആ സമൂ…