Skip to main content

കണ്ണടച്ച് ഇരുട്ടാക്കുന്ന കാസ്റ്റിംഗ് കൗച്ച് പ്രമേയങ്ങൾ:-

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചലച്ചിത്രമേഖലയിൽ, പ്രതേകിച്ച് മലയാളത്തിലെ ചലച്ചിത്രമേഖലയിലുള്ള ആണും പെണ്ണുമായി നിരവധി പ്രമുഖർ ഒരുപാട് വെളിപ്പെടത്തലുകൾ നടത്തിക്കഴിഞ്ഞു. ഇനിയും നിരവധി ബോംബുകൾ പൊട്ടാനുണ്ടെന്ന് മലയാളസിനിമയുടെ നവസംരക്ഷക സംഘടനകൾ ഇടയ്ക്ക് ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഇതിനിടെ, സാമാന്യബുദ്ധിയുള്ള മലയാളിക്ക് ഇനിയും മനസ്സിലാകാത്ത ചില സംശയങ്ങളുണ്ട്. 
1.കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വളരെയധികം അജ്ഞരായിട്ടുള്ള, ഒപ്പം അന്വേഷണകുതുകികളായിട്ടുള്ള, തൊഴിലിൽ ആത്മാർത്ഥതയുള്ള നമ്മുടെ ചാനൽ/പത്രക്കാരുടെ ചോദ്യങ്ങളിൽ ഭൂരിഭാഗവും നടികളോടാണ്. കാസ്റ്റിംഗ് കൗച്ചിന് പ്രധാന കാരണക്കാരായേക്കാവുന്ന സംവിധായകരോടോ മുന്തിയ നടന്മാരോടോ അല്ല. (മലയാളത്തിലെ കരുത്തരായ സംവിധായകൻ കെ.ജി.ജോർജ്, നടൻ മധു (https://www.theonlinenews.in/…/%E0%B4%95%E0%B4%BE%E0%B4%B8…/) തുടങ്ങിയവർ അതിന് വ്യക്തമായ ഉത്തരം പറഞ്ഞിട്ടുണ്ട്. പിന്നെ, ഇപ്പോഴുള്ള ഒരു മഹാനടനോട് സമാനമായ ചോദ്യം ചോദിച്ചതും അതിന്റെ ഉത്തരം അദ്ദേഹം തുറന്ന് പറഞ്ഞതും മറക്കുന്നില്ല.)
2. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്നും തങ്ങൾ അതിന്റെ 'ഗുണഗണങ്ങൾ' അനുഭവിച്ചവരാണെന്നും തുറന്ന് പറഞ്ഞ നടിമാരിൽ പലരും, നിരവധിക്കാലം ഇതിനെയെല്ലാം സമരസപ്പെട്ട് പലതും നേടിയെടുത്തതിന് ശേഷം, അവരെ സംവിധായകരും നടന്മാരും അടക്കം പലരും കഴിഞ്ഞകാലങ്ങളിൽ ഇരയാക്കുകയായിരുന്നു എന്നാണ് പൊതുസമൂഹത്തോട് പറഞ്ഞത്. അല്ലാതെ, പണത്തിനും പ്രശസ്തിക്കും വേണ്ടി അറിഞ്ഞുകൊണ്ട് സമ്മതിച്ചതായി ആരും തുറന്ന് പറഞ്ഞതായി കേട്ടിട്ടില്ല. ഏകപക്ഷീയമായ ഇത്തരം ഏറ്റുപറച്ചിലുകൾ നീതീകരിക്കാവുന്നതാണോ?
3.കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയും എന്നാൽ, തങ്ങൾക്ക് ഈ വക അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അഥവാ ആ പരിപ്പ് തങ്ങളുടെ അടുപ്പത്ത് വേവാൻ വിട്ടിട്ടില്ലെന്നും ദീർഘകാലം ഈ രംഗത്ത് നിലനിൽക്കുന്ന/നിന്നവർ പോലും പറയുന്നത്തിൽ ഒരു വൈരുദ്ധ്യവും ഇല്ലേ? വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച് മൊത്തം കരിഞ്ഞു ചാമ്പലായാലും ചില സിനിമകളിൽ കാണുന്നതുപോലെ നായകന്/നായികക്ക് ഒരു തരി പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട് വരുന്ന വെറും ഒരു സിനിമാറ്റിക് തന്ത്രം പോലെ തോന്നുന്നില്ലേ ഈ ഏറ്റുപറച്ചിലുകൾ..? ഇതെല്ലാം വിശ്വസിക്കാനും മാത്രം അധഃപതിച്ചുവോ മലയാളികളുടെ ബുദ്ധിശക്തി..? (പത്രക്കാരെ ഒഴിവാക്കുന്നു. കാരണം, അത് അവരുടെ തൊഴിലിന്റെ ഭാഗമാണത്രെ..! ) 
4. പ്രധാനമായും സ്ത്രീ-പുരുഷ ശരീരങ്ങൾ വിപണോൽപ്പന്നങ്ങളായ ഒരു രംഗത്ത് ഇത്തരം പ്രവണതകൾ പൂർണ്ണമായും നിർത്തലാക്കാൻ സാധിക്കും എന്നോ ഇതൊന്നും ഇല്ലാതെ തന്നെ ഈ വ്യവസായം നിലനിൽക്കും എന്നോ പ്രതീക്ഷിക്കാമോ?
അവസാനമായി, സിനിമയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് നടിമാർക്ക് മാത്രമാണോ ഉള്ളത്..? ചില പുതുമുഖനടന്മാരുടെ നാണം മാറ്റാൻ അവരെ കൂടെ അഭിനയിക്കുന്ന നടിമാരെ വെച്ച് 'കാസ്റ്റിംഗ് കൗച്ച്' ചെയ്യിക്കാറുണ്ടെന്ന് മുൻപ് ഏതോ ഒരു സിനിമാ വാരികയിൽ വായിച്ചിട്ടുണ്ട്. കൂടാതെ, സിനിമയിലെ നഗ്നതാ പ്രദർശനത്തിനും കിടപ്പറ-പ്രണയരംഗങ്ങൾക്കും അഭിനയിക്കേണ്ട നടീ-നടന്മാർക്ക് എഴുതിവെച്ച സ്ക്രിപ്റ്റിന്റെ കോപ്പി മാത്രം കൊടുത്താൽ ആ സിനിമയുടെ നിർമ്മാതാവ് കുത്തുപാള എടുക്കേണ്ടി വരുമെന്നും കേട്ടിട്ടുണ്ട്. തന്നെയുമല്ല, ഏതൊരു രംഗത്തായാലും/ തൊഴിലിലായാലും അതിന് അതിന്റേതായ പരിശീലനങ്ങളും പ്രയാസങ്ങളും ഉണ്ടാകും. അത് അംഗീകരിക്കാനുള്ള മനസ്സും ആർജ്ജവബുദ്ധിയും തങ്ങൾക്കില്ലെന്ന് വൃഥാ വിശ്വസിക്കുന്നിടത്തോളം കാലം 'പാപ്പരാസി' പത്രപ്രവർത്തനത്തിന് ഇനിയും നല്ല വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുകയല്ലേ നമ്മുടെ പ്രബുദ്ധകേരളം..?

Popular posts

Director Of The First Digital Cinema Pictured Though Mobile Phone

what he is…
He had dreams…
He wanted to live on his dreams… He was brought up by a rough childhood. Art at his heart… sweat on his forehead… And.. toil all over his body… He was confined to his mean backgrounds. He has been torn into pieces… by his coarse surroundings…


And.. his ‘love’ at heart. This tiff made his life a new saga… How long can something hold a storm?
He wrote poems… He wrote stories… He wrote scripts… He owned a *news paper.
To make his dream come true he chose the unconventional. Living on all his travails he treaded his own path. Compiling all his stacked away dreams at his heart…
He wrote a poem on the Silver screen…
And.. mesmerized us all

Everything else that followed, we know.
Jalachhayam has caused a commotion in the film world. 
It shall take the film world by storm.
It remains hogging the light not only in India…

പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ: സതീഷ് കളത്തിൽ

പുതുതലമുറ രാവും പകലും സമൂഹമാധ്യമങ്ങളിൽ മുഴുകുന്ന ഈ കാലഘട്ടത്തിൽ, നാടിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ മുതിർന്നവരേക്കാൾ വിദ്യാർത്ഥികളാണ് കൂടുതൽ ശ്രദ്ധാലുക്കളാകുന്നതെന്ന് ചലച്ചിത്രസംവിധായകൻ സതീഷ് കളത്തിൽ. നമ്പൂതിരി വിദ്യാലയം സ്കൂളിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള 'പരിസ്ഥിതിസംരക്ഷണം വിദ്യാർത്ഥികളിലൂടെ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നിരന്തരം വീക്ഷിക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്ത്വം വിദ്യാർത്ഥികൾ തുടർന്നും ചെയ്യണമെന്ന് സതീഷ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
കോർപ്പറേഷൻ 37-ആം ഡിവിഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പച്ചക്കറിവിത്തുകളുടെ വിതരണം ട്രസ്റ്റ് ട്രഷറർ സാജു പുലിക്കോട്ടിൽ നിർവ്വഹിച്ചു. കുട്ടികൾക്കുള്ള ബാഗും പുസ്തകങ്ങളുമടങ്ങിയ പഠനകിറ്റ് ട്രസ്റ്റിന്റെ മുതിന്ന അംഗം  ഡോ.ബി. ജയകൃഷ്ണൻ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ. രാധ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക ദേവി എൻ നമ്പൂതിരിപ്പാട് പരിസ്ഥിതിസംരക്ഷണ…

അഭിപ്രായസ്വാതന്ത്യത്തിൻ മേലുള്ള കടന്ന് കയറ്റം: സതീഷ് കളത്തിൽ

അഭിപ്രായസ്വാതന്ത്യത്തിൻ മേലുള്ള കടന്ന് കയറ്റം:- ജനാധിപത്യഇന്ത്യയിൽ, ഒരു വിഷയത്തിൽ അഭിപ്രായം പറയണോ അഥവാ പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിൻ മേലുള്ള തന്ത്രപ്പൂർവ്വമായ ഒരു കടന്നാക്രമണമായിരുന്നു കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള അക്ഷരപുരസ്കാര അവാര്‍ഡ്ദാനച്ചടങ്ങിനോടനുബന്ധിച്ച് ഊർമ്മിള ഉണ്ണിയെ അഭിമുഖം ചെയ്തതിലൂടെ മാധ്യമപ്രവർത്തകർ നടത്തിയത്. ഏതൊരു വിഷയത്തിലായാലും ഒരു വ്യക്തിക്ക് മാധ്യമങ്ങളോട് തന്റെ അഭിപ്രായം പറയാനും പറയാതിരിക്കാനും സ്വാതന്ത്രമുണ്ടെന്ന് സുന്ദ പുഷ്കർ-ശശി തരൂർ കേസിൽ സുപ്രിം കോടതി വിധിച്ചിട്ട് അധികകാലമായിട്ടില്ല. ഈ സന്ദർഭത്തിൽ, ഒരു പ്രത്യേകവിഷയത്തിലൂന്നിയ മാധ്യമപ്രവർത്തകരുടെ അതും വിവാദവും കോടതിയിൽ വിസ്താരവേളയിലിരിക്കുന്നതുമായ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അവരെ നിർബന്ധിച്ചുകൊണ്ടിരുന്ന മാധ്യമനെറികേടിനെയല്ലേ സത്യത്തിൽ വിമർശ്ശിക്കേണ്ടത്? ഊർമ്മിള ഉണ്ണി മന്ദബുദ്ധി(ഭീരുവും)യാണോ? മാധ്യമങ്ങൾ എത്ര തലകുത്തിനിന്നാലും പറയാൻ താല്പര്യമില്ലാത്തത് പറയില്ലെന്ന് ഉറച്ച മനസ്സുള്ള ഒരു സ്ത്രീയാണവർ. അവരുടെ സ്വതസിദ്ധമായ പ്രകൃത…

ഭാഷയും പാണ്ഡിത്യവും: സതീഷ് കളത്തിൽ

പണ്ട് കേട്ട ഒരു കഥയാണ്. സംഭവിച്ചതാണോ കെട്ടുകഥയാണോന്ന് അറിയില്ല. വഴിയിൽ എതിരെ വന്ന ഒരു ഇംഗ്ളീഷുക്കാരനെ കളിയാക്കാൻ സ്ഥലവാസിയായ ഒരു സംസ്‌കൃതഭാഷാപണ്ഡിതൻ ആ വെള്ളക്കാരൻ കേൾക്കേ ഒരു ശ്ലോകം ചൊല്ലി. 'ഗണപതി വാഹന രിപു നയനാ' എന്ന്. അർത്ഥം, ഗണപതിയുടെ വാഹനത്തിന്റെ ശത്രു(രിപു)വിന്റെ കണ്ണ്‌(നയനം) ഉള്ളവനേ എന്നാണ്. അന്തരാർത്ഥം: ഗണപതിയുടെ വാഹനം എലി. എലിയുടെ ശത്രു പൂച്ച. അപ്പൊ പൂച്ചയുടെ കണ്ണുകളോട് കൂടിയവനേ എന്ന ആ വാക്കിന്റെ ദ്വയാർത്ഥം പച്ചക്ക് പറഞ്ഞാൽ, ആ പണ്ഡിതൻ ഇംഗ്ളീഷ്ക്കാരനെ നോക്കി പൂച്ചക്കണ്ണാ എന്ന് വിളിച്ചു എന്നുള്ളതാണ്. 'ഇംഗ്ളീഷ്കാരനുണ്ടോ സംസ്‌കൃതം അറിയുന്നൂ': പണ്ഡിതന്റെ ധൈര്യം അതായിരുന്നു. പക്ഷെ, ഇത്‌ കേട്ട ഇംഗ്ളീഷ്ക്കാരനും വെറുതെയങ്ങ് പോയതുമില്ല. അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹത്തിനറിയാവുന്ന ഭാഷയിൽ അതിന് മറുപടി പറഞ്ഞു: 'ദശരഥസൂതന സഖിവദന'-യെന്ന്. പണ്ഡിതന്റെ കഷ്ടകാലത്തിന് വെള്ളക്കാരൻ പറഞ്ഞതും സംസ്കൃതമായിരുന്നു. അർത്ഥം, ദശരഥന്റെ മകന്റെ (സൂതൻ) കൂട്ടുകാരന്റെ (സഖി) മുഖമുള്ളവനേ എന്നാണ്. അന്തരാർത്ഥം: ദശരഥന്റെ മകനായ ശ്രീരാമന്റെ കൂട്ടുകാരനായ (ഇവിടത്തെ ധ്വനി) ഹനുമാന്റെ മുഖമുള്ളവനെ.…

അമ്മയുടെ നടപടി അപഹാസ്യം: സതീഷ് കളത്തിൽ

Bhavana and Women in Cinema Collective, അമ്മ(AMMA - Association Of Malayalam Movie Artists)യുടെ നടപടി അപഹാസ്യവും നിരുത്തരവാദിത്വപരവും തന്നെയാണ്. വാദിയും പ്രതിയും ഒരേ കൂരക്കീഴിൽ കഴിയേണ്ടി വരുന്നു എന്നത് ഏറെ വേദനാജനകവും പരിതാപകരവുമാണ്. അതിന് വേദിയൊരുക്കാൻ 'അമ്മ' നടത്തിയ ഈ പ്രഹസനം തീർത്തും അപലനീയവും ആണ്. നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംഘടന അതിന്റെ പ്രാഥമിക അംഗത്ത്വത്തിൽ പോലും ക്രിമിനൽ കേസിൽ പ്രതിയായി നിൽക്കുന്ന ഒരാളെ ഉൾപ്പെടുത്തുവാൻ പാടില്ലാത്തതാണ്. അത്തരം ഒരു സംഘടനയിൽ തുടരാൻ താല്പര്യമില്ലാത്തതിനാൽ നിങ്ങളെടുത്ത ഈ തീരുമാനം ശരിയാണ്. താങ്കളോടൊപ്പം നിലകൊള്ളുന്ന സഹപ്രവർത്തകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ...

Click On Facebook