ഒരു ഗീതകം പോലെ, മ​ല​യാ​ളി​ക​ളു​ടെ​ ​പ്രിയങ്കരിയായ ​സാ​ഹി​ത്യ​കാ​രിയുടെ ഓർമ്മയ്ക്ക്

(ഗീ​താ​ ​ഹി​ര​ണ്യ​നെക്കുറിച്ച് വാരാന്ത്യകൗമുദി 2020 ജനുവരി 12ന് പ്രസിദ്ധീകരിച്ച  സതീഷ് കളത്തിൽ എഴുതിയ ലേഖനം:- 'ഒരു ഗീതകം പോലെ')

കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ
ഗീതാ ഹിരണ്യൻ
രു​ ​ന​നു​ത്ത​ ​ സാ​ഹി​ത്യ​സു​ഗ​ന്ധ​മാ​യി​ ​മ​ല​യാ​ള​ക്ക​ര​യെ​ ​ഇ​പ്പോ​ഴും​ ​തൊ​ട്ടു​നി​ൽ​ക്കു​ന്ന​ ​ ഗീ​താ​ ​ഹി​ര​ണ്യ​ന്റെ​ ​സ്‌​മ​ര​ണ​യു​യ​ർ​ത്തി​ ​വീ​ണ്ടും​ ​ഒ​രു​ ​ജ​നു​വ​രി​ ​കൂ​ടി.​  പതിനേഴ് ​വ​ർ​ഷം​ ​മു​മ്പ് ​ ഒരു ജ​നു​വ​രി​ ​ര​ണ്ടി​നാ​യി​രു​ന്നു​ മ​ല​യാ​ള​ത്തി​ന്റെ ​ ​പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന​ ​ആ​ ​എ​ഴു​ത്തു​കാ​രി​ ​ന​മ്മെ​ ​വി​ട്ട് ​പോ​യ​ത്.​  ​ത​നി​ക്ക് ​ല​ഭി​ച്ച​ ​ചു​രു​ക്കം​ ​സ​മ​യ​ത്തി​നി​ടെ​ ​ഒ​രു​ ​ക​ഥാ​കാ​രി​യാ​യും​ ​ ക​വ​യത്രി​യാ​യും​ ​ലേ​ഖി​ക​യാ​യും​ ​ഒ​പ്പം,​ ​ന​ല്ലൊ​രു​ ​അ​ദ്ധ്യാ​പി​ക​യാ​യും​ ​ മ​ല​യാ​ളി​ക​ളു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ചേ​ർ​ന്ന് ​നി​ന്ന​ ​സാ​ഹി​ത്യ​കാ​രി.

ത​ന്നി​ൽ​ ​നി​ന്നും​ ​ അ​ട​ർ​ന്ന് ​വീ​ണ​ ​ഓ​രോ​ ​വാ​ക്കും​ ​വാ​ക്യ​വും​ ​വി​കാ​ര​വും​ ​കൃ​ത്യ​മാ​യി​  ​ആ​ത്മാ​വി​ഷ്‌​കാ​രം​ ​ചെ​യ്‌​ത് ​ഈ​ ​മ​ണ്ണി​ൽ​ ​ല​യി​പ്പി​ച്ച് ​നി​റു​ത്താ​ൻ​ ​ അ​വ​ർ​ക്ക് ​കഴിഞ്ഞിരുന്നു.​ ​ഗീ​താ​ഹി​ര​ണ്യ​നി​ൽ​ ​നി​ന്നും​ ​ന​മു​ക്ക് ​ല​ഭി​ച്ച​തി​ൽ​ ​ ഏ​റി​യ​ ​പ​ങ്കും​ ​ചെ​റു​ക​ഥ​ക​ളാ​ണ്.​ ​എ​ന്നാ​ൽ,​ ​അ​പൂ​ർ​വ​മാ​യെ​ങ്കി​ലും​ ​അ​വ​ർ​ ​ ര​ചി​ച്ച​ ​പ​ല​ ​ക​വി​ത​ക​ളും​ ​ഇ​നി​യും​ ​ലോ​കം​ ​ശ്ര​ദ്ധി​ക്കാ​തെ​യും​ ​ച​ർ​ച്ച​ ചെ​യ്യ​പ്പെ​ടാ​തെ​യും​ ​ പോ​കു​ന്നു​വോ​യെ​ന്ന് ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ ​ഒ​രു​പ​ക്ഷേ,​ ​പ​ല​യി​ട​ങ്ങ​ളി​ലാ​യി​ ​ ചി​ത​റി​ക്കി​ട​ക്കു​ന്ന​ ​ആ​ ​ചെ​റു​ ​കാ​വ്യ​ങ്ങ​ളെ​ ​ഇ​തു​വ​രെ​ ​ഒ​രു​ ​നൂ​ലി​ൽ​ ​കോ​ർ​ത്തി​ടാ​ൻ​ ​പോ​ലും​ ​സാ​ധി​ക്കാ​തെ​ ​പോ​യ​താ​കാം​ ​അ​വ​ക്ക് ​അ​ർ​ഹ​മാ​യ​ ​സ്ഥാ​നം​ ​ല​ഭി​ക്കാ​തി​രു​ന്ന​ത്.

ഒരു ഗീതകം പോലെ-
കേരളകൗമുദിയിലെ ലേഖനം 
അ​വ​രു​ടെ​  ​കാ​വ്യ​സാ​ക്ഷാ​ത്ക്കാ​ര​ങ്ങ​ളി​ൽ​ ​അ​ധി​ക​മാ​രും​ ​ശ്ര​ദ്ധി​ക്കാ​നി​ട​യി​ല്ലാ​ത്ത​ ​ ഒ​രു​ ​ഏ​ടാ​ണ് ​ '​സു​ഖം.​' ​ഏ​ത് ​കാ​ല​ഘ​ട്ട​ത്തി​ലേ​യും​ ​സ്ത്രീ​ക​ളു​ടെ​ ​ യ​ഥാ​ർ​ത്ഥ​ ​പ്ര​ശ്‌​ന​ത്തെ,​ ​അ​തി​ന്റെ​ ​അ​ന്ത​രാ​ർ​ത്ഥ​ങ്ങ​ളി​ലൂ​ടെ​ ​പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്,​ ​ ഏ​താ​നും​ ​വ​രി​ക​ളി​ലൂ​ടെ​ ​ടീ​ച്ച​ർ​ ​ല​ളി​ത​മാ​യി​ ​കോ​റി​യി​ട്ട​ ​ഈ​ ​ക​വി​ത.​ ​ ഒ​രു​ ​ആ​ത്മ​നി​ഷ്‌​ഠ​മാ​യ​ ​കാ​വ്യം​ ​പോ​ലെ​യാ​ണ് ​ 'സു​ഖം​' ​എ​ന്നാ​ണ് ​ എ​നി​ക്ക് ​പ​ല​പ്പോ​ഴും​ ​തോ​ന്നി​യി​ട്ടു​ള്ള​ത്.​ ​ജീ​വി​ത​മെ​ന്ന​ ​ മ​ഷി​കൊ​ണ്ട്  ​ടീ​ച്ച​ർ​ ​കോ​റി​യി​ട്ട​ ​ഈ​ ​ല​ഘു​കാ​വ്യ​ത്തെ​ ​ മ​ല​യാ​ള​സാ​ഹി​ത്യം​ ​ഇ​തു​വ​രെ​ ​ തി​രി​ച്ച​റി​യാ​തി​രു​ന്ന​ത് ​ഒ​രു​പ​ക്ഷെ,​ ​ഞാ​നെ​ന്ന​ ​മ​റ്റൊ​രു​ ​'​ഭാ​ഗ്യ​ദോ​ഷ​ത്തി​ൻ​ ​ ജ​ന്മ​"ത്തി​ന്റെ​ ​കൈ​ക​ളി​ൽ​ ​അ​ത് ​അ​ക​പ്പെ​ട്ട​തു​ക്കൊ​ണ്ടാ​കാം.

2000​ത്തി​ൽ​ ​ തൃ​ശൂ​രി​​​ൽ​ ​തു​ട​ങ്ങി​യ​ ​'​പ്ര​തി​ഭാ​വം'​ ​എ​ന്ന​ ​ഒ​രു​ ​പ്ര​തി​മാ​സ​ ​പ​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​എ​ഡി​ഷ​നി​ലാ​ണ് ​ഈ​ ​ക​വി​ത​ ​ആ​ദ്യ​മാ​യി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​ ര​ണ്ട് ​എ​ഡി​ഷ​ന് ​മാ​ത്രം​ ​ആ​യു​സു​ണ്ടാ​യി​രു​ന്ന​ ​ഈ​ ​പ​ത്ര​ത്തി​ന്റെ​ ​ പ്ര​സാ​ധ​ക​നും​  ​പ​ത്രാ​ധി​പ​രും​ ​ഞാ​നാ​യി​രു​ന്നു.​ ​എ​ന്റെ​ ​ ക​ൺ​മു​ന്നി​​​ലാ​യി​​​രു​ന്നു​ ​ ടീ​ച്ച​ർ​ ഈ ​ക​വി​​​ത​ ​എ​ഴു​തി​​​യ​ത്.​

1999​ന്റെ​ ​അ​വ​സാ​ന​ ​നാ​ളു​ക​ൾ.​ ​തൃ​ശൂ​ർ​ ​ ന​ഗ​ര​സ​ഭ​ ​കോ​ർ​പ്പ​റേ​ഷ​നാ​യി​ ​രൂ​പ​പ്പെ​ട്ട് ​വ​രു​ന്ന​ ​കാ​ലം.​

കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ   


റെഡ് സ്റ്റാർ ക്ലബ്ബിന്റെ
ബുക്ക് ലെറ്റ് പതിപ്പ്
(അക്കാലത്താണ്, പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നഗരത്തിലെ പ്രശ്നങ്ങളും പരാതികളും പ്രതികരണങ്ങളും മറ്റും പ്രസിദ്ധീകരിക്കാൻ വേണ്ടി ഞാൻ ഒരു പത്രം തുടങ്ങുന്നത്. ടൗണിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തായി ഞാൻ താമസിക്കുന്ന ശങ്കരയ്യ റോഡിൽ അന്ന് ഉണ്ടായിരുന്ന റെഡ് സ്റ്റാർ ക്ലബ്ബിന്റെ ഒരു ബുക്‌ലെറ്റായാണ് ആദ്യം ഇതിന്റെ പ്രസിദ്ധീകരണം തുടങ്ങിയത്. പിന്നീട്, ക്ലബ്ബിന് ഇത് നടത്തികൊണ്ട് പോകാൻ പറ്റാതായപ്പോൾ അത് കൈകാര്യം ചെയ്തിരുന്ന ഞാൻ തന്നെ അതേറ്റെടുത്ത് നടത്തുകയായിരുന്നു. പത്രത്തിനുള്ള ഡിക്ളറേഷന് അപേക്ഷിച്ച് പത്രം ഇറക്കാനുള്ള  പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. 4 പേജിൽ മാസത്തിലൊരിക്കൽ ഒരു പത്രം. അതായിരുന്നു ലക്‌ഷ്യം.)

പ്രതിഭാവം
ആദ്യലക്കിന്റെ ഒന്നാം പേജ്
2000​ ​ ജ​നു​വ​രി​യി​ൽ​ ​പ​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​പ​തി​പ്പ് ​ഇ​റ​ക്കാ​ൻ​ ​വേ​ണ്ട​തെ​ല്ലാം​ ​ ആ​യി.​ ​അ​ച്ച​ടി​ ​ജോ​ലി​ക​ൾ​ ​എം.​ജി.​ ​റോ​ഡി​ലെ​ ​കൈ​ര​ളി​ ​ഓ​ഫ്‌​ സെ​റ്റ് ​പ്ര​സി​ൽ​  ​ന​ട​ക്കു​ന്നു.​ ​അ​വി​ടെ,​ ​പ​ത്ര​ത്തി​ന്റെ​ ​ലേ​ ​ഔ​ട്ട് ​ത​യ്യാ​റാ​ക്കു​ന്ന​തി​ൽ ​ ​എ​ന്റെ​ ​ പ്ര​ധാ​ന​ ​സ​ഹാ​യി​യും​ ​പ്ര​തി​ഭാ​വ​ത്തി​ന്റെ​ ​ സ​ബ് ​എ​ഡി​റ്റ​റു​മാ​യി​രു​ന്ന​ ​ സ​ഹോ​ദ​രീ​പു​ത്ര​ൻ​ ​സു​ജി​ത് ​ആ​ലു​ങ്ങ​ലും​ ​ഞാ​നും​ ​തി​ര​ക്കി​ട്ട​ ​പ്രൂ​ഫ് ​ റീ​ഡിം​ഗി​​​ലാ​ണ്.​ ​ഇ​തി​നി​ട​യി​ലാ​ണ് ​സു​ജി​ത് ​ ഒ​രു​ ​കാ​ര്യം​ ​ചോ​ദി​ച്ച​ത്:​  ​"പ​ത്ര​ത്തി​ൽ​ ​മൊ​ത്തം​ ​വാ​ർ​ത്ത​ക​ളാ​യാ​ൽ​ ​ബോ​റാ​കി​ല്ലേ​?​ ​അ​തു​കൊ​ണ്ട്,​ ​ കു​റ​ച്ച് ​സാ​ഹി​ത്യ​വും​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ലോ​?" ​പ​ത്ര​ത്തി​ന്റെ​  ​പ്രൂ​ഫ് ​പ്രി​ന്റ് ​ആ​കെ​ ​നോ​ക്കി​യ​പ്പോ​ൾ​ ​എ​നി​ക്കും​ ​അ​ത് ​ശ​രി​യാ​ണെ​ന്ന് ​ തോ​ന്നി.​ ​പി​ന്നെ,​ ​അ​തി​നു​ള്ള​ ​ശ്ര​മ​മാ​യി.​ ​പ​ക്ഷെ,​ ​അ​ത​ത്ര​ ​എ​ളു​പ്പ​മു​ള്ള​ ​ കാ​ര്യ​മ​ല്ലെ​ന്ന് ​പി​ന്നീ​ട് ​ബോ​ദ്ധ്യ​മാ​യി.​ ​വാ​ർ​ത്ത​ക​ൾ​ ​ശേ​ഖ​രി​ക്ക​ൽ​ ​ വ​ള​രെ​ ​എ​ളു​പ്പ​മാ​യി​രു​ന്നു.​ ​​പ​ക്ഷെ,​ ​ക​ഥ​യും​ ​ക​വി​ത​യും​ ​മ​റ്റും​ ​ എ​ഴു​ന്ന​വ​ർ​ ​എ​ന്റെ​ ​ചു​റ്റു​വ​ട്ട​ത്തി​ൽ​ ​അ​ന്ന് ​വ​ള​രെ​ ​കു​റ​വാ​യി​രു​ന്നു.
​ ​
(പിന്നെയുള്ളത്, തൃശ്ശൂരിലെ പ്രശസ്തരായ ചില എഴുത്തുകാരാണ്. അവരിൽ ചിലരെ പോയിക്കണ്ടു. എന്നാൽ, എന്റെയും പത്രത്തിന്റെയും ഗ്രേഡ് അളന്ന് നോക്കിയ അവരിൽ പലരും ഒഴിഞ്ഞുമാറി. ചിലർ പറഞ്ഞു, പിന്നീടുള്ള എഡിഷനുകളിലേക്ക് നോക്കാമെന്ന്. അതോടെ, പുറമെ നിന്നുള്ള സാഹിത്യശേഖരണശ്രമം നിർത്തി. തന്നെയുമല്ല, ഒരു നോവലിന്റെയും കുടിവെള്ളത്തിന്റെയും ലേഖനങ്ങൾ തയ്യാറാക്കി കഴിഞ്ഞിരുന്നു. കൂട്ടത്തിൽ ഞാൻ തന്നെ ഒരു കവിതയും തട്ടിക്കൂട്ടി.)

ആ​ ​ സ​മ​യ​ത്താ​ണ് ​പ​ടി​ഞ്ഞാ​റേ​ ​കോ​ട്ട​യി​ൽ​ ​വെ​ച്ച് ​യാ​ദൃ​ച്ഛി​ക​മാ​യി​ ​ഡേ​വി​സ് ​ സാ​റി​നെ​ ​കാ​ണു​ന്ന​ത്.​ (മുൻപ്, തൃശ്ശൂർ എക്സ്പ്രസ്സ് ദിനപത്രത്തിൽ ഉണ്ടായിരുന്നതാണ്. എക്സ്പ്രസ്സ് ദിനപത്രം നിലച്ച ശേഷം പിന്നീട് ജനറൽ സായാഹ്‌ന പത്രത്തിലായിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. എക്സ്പ്രസ്സിലെ പ്രതിഭാവേദിയിൽ സൂര്യ എന്ന പേരിൽ ഞാൻ കവിതകൾ എഴുതിയിരുന്നു. അന്ന് ആ പംക്തി കൈകാര്യം ചെയ്തിരുന്നത് ഈ സാറായിരുന്നു.) ​ സാ​റി​നോ​ട് ​ഞാ​ൻ​ ​പ​ത്രം​ ​തു​ട​ങ്ങു​ന്ന​ ​കാ​ര്യം​ ​പ​റ​ഞ്ഞു. ​​- കൂട്ടത്തിൽ, അറിയപ്പെടുന്ന ആരുടെയെങ്കിലും കഥയോ കവിതയോ കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചു. - ​സാ​റാ​ണ് ​ ടീ​ച്ച​റെ​ ​ സ​മീ​പി​ക്കാ​ൻ​ ​പ​റ​ഞ്ഞ​ത്.​ ​മ​റ്റൊ​രു​ ​കാ​ര്യം​ ​കൂ​ടി​ ​അ​ദ്ദേ​ഹം​ ​സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി.​ ​​ ടീ​ച്ച​ർ​ ​സു​ഖ​മി​ല്ലാ​തി​രി​ക്കു​ക​യാ​ണ്.​ ​പ​ക്ഷെ,​ ​എ​ന്തെ​ങ്കി​ലും​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ങ്കി​ൽ​ ​ തീ​ർ​ച്ച​യാ​യും​ ​സ​ഹാ​യി​​​ക്കും.

അ​ങ്ങ​നെ,​  ​റി​പ്പോ​ർ​ട്ട​ർ​ ​ ശ്രീ​നാ​ഥി​നെ​യും​ ​കൂ​ട്ടി​ ​ഞാ​ൻ​ ​വ​ട​ക്കേ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ലു​ള്ള​ ​ ടീ​ച്ച​റു​ടെ​ ​വീ​ട്ടി​ലെ​ത്തി.​ ​ഒ​ടു​വി​​​ൽ​ ​ആ​ ​പൂ​മു​ഖ​ ​വാ​തി​ൽ​ ​തു​റ​ക്ക​പ്പെ​ട്ടു.​ ​ ഞ​ങ്ങ​ളെ​ ​വ​ര​വേ​റ്റ​ത്,​ ​'​എ​ന്ത്യേ​ ​കു​ട്ടി​ക​ളേ"​ ​എ​ന്ന​ ​ടീ​ച്ച​റു​ടെ​ ​ ചോ​ദ്യ​മാ​യി​രു​ന്നു.​ ​വാ​ത്സ​ല്യ​പൂ​ർ​വ​മാ​യ​ ​ഒ​രു​ ​കു​ശ​ലാ​ന്വേ​ഷ​ണം​ ​പോ​ലെ​യാ​യി​രു​ന്നു​ ​ അ​ത്.​ ​മു​ന്നി​ൽ​ ​ചെ​റു​പു​ഞ്ചി​രി​യോ​ടെ​ ​നി​ൽ​ക്കു​ന്ന​ ​ടീ​ച്ച​റെ​ ​ക​ണ്ട​പ്പോ​ൾ​ ​ ത​ന്നെ​ ​ഞ​ങ്ങ​ളു​ടെ​ ​ഉ​ള്ളം​ ​ഒ​ന്ന് ​കു​ളി​ർ​ത്തു.​ ​തെ​ളി​ഞ്ഞ​ ​ചി​രി​യാ​യി​രു​ന്നു​ ​ ഗീതാഹിരണ്യന്റെ മു​ഖ​ത്ത്.​

കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ
   
'സുഖം' കവിത
 പ്രതിഭാവത്തിൽ 
മ​ല​യാ​ള​ത്തി​ന്റെ​ ​ സാ​ഹി​ത്യ​മു​ത്ത​ശ്ശി​ ​ല​ളി​താം​ബി​ക​ ​അ​ന്ത​ർ​ജ്ജ​ന​ത്തി​ന്റെ​ ​അ​ന​ന്തി​ര​വ​ളാ​ണ് ​ മു​മ്പി​ൽ​ ​നി​ൽ​ക്കു​ന്ന​ത്.​ ​പ​ക്ഷേ,​ ​അ​തി​ന്റെ​ ​യാ​തൊ​രു​ ​'​നി​ഴ​ലാ​ട്ട​"വും​ ​ ടീ​ച്ച​റി​ൽ​ ​ഇ​ല്ലാ​യി​രു​ന്നു.​ ​സ​ത്യ​ത്തി​ൽ,​ ​ടീ​ച്ച​റെ​ക്കു​റി​ച്ചോ​ ​ടീ​ച്ച​റു​ടെ​ ​ സാ​ഹി​ത്യ​കൃ​തി​ക​ളെ​ക്കു​റി​ച്ചോ​ ​എ​നി​ക്ക​ന്ന​ത്ര​ ​കാ​ര്യ​മാ​യ​ ​ഗ്രാ​ഹ്യ​മി​ല്ലാ​യി​രു​ന്നു.​ ​ ഡേ​വി​സ് ​സാ​റി​ൽ​ ​നി​ന്നു​ള്ള​ ​അ​റി​വ് ​വെ​ച്ച് ​ ല​ളി​താം​ബി​ക​ ​അ​ന്ത​ർ​ജ്ജ​ന​ത്തി​ന്റെ​ ​ കു​ടും​ബ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ഒ​രെ​ഴു​ത്തു​കാ​രി​ ​എ​ന്ന​തി​ന​പ്പു​റം​ ​ടീ​ച്ച​റെ​ ​കാ​ണാ​ൻ​ ​ഇ​റ​ങ്ങു​മ്പോ​ൾ​ ​മ​റ്റൊ​ന്നും​ ​മ​ന​സി​ലും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ സാ​ഹി​ത്യ​ത്തി​ൽ​ ​വ​ലി​​​യ​ ​ഒ​രാ​ളാ​ണെ​ന്ന​ ​ഒ​രു​ൾ​ബോ​ധം​ ​ഉ​ണ്ടാ​യി​രു​ന്നു​ ​ താ​നും.​ ​അ​തു​കൊ​ണ്ടു​ത്ത​ന്നെ,​ ​ടീ​ച്ച​റെ​ ​നേ​രി​ൽ​ ​ക​ണ്ട​പ്പോ​ൾ​ ​വ​ന്ന​കാ​ര്യം​ ​ പ​റ​യാ​ൻ​ ​പെ​ട്ടെ​ന്ന് ​ഒ​രു​ ​മ​ടി​ ​തോ​ന്നി.​ ​മു​ൻ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ചെ​റി​യൊ​രു​ ​ അ​പ​ക​ർ​ഷ​താ​ബോ​ധം​ ​ഉ​ണ്ടാ​ക്കി​ത്ത​ന്നി​രു​ന്നു​ ​എ​ന്ന​താ​ണ് ​സ​ത്യം.​

ഞ​ങ്ങ​ളു​ടെ​  ​പ​രു​ങ്ങ​ൽ​ ​ക​ണ്ട​ ​ടീ​ച്ച​ർ,​ ​മു​ഖ​ത്തു​ള്ള​ ​ചി​രി​ ​ഒ​ട്ടും​ ​കു​റ​ക്കാ​തെ​ ​ ത​ന്നെ​ ​ഞ​ങ്ങ​ളോ​ട് ​ക​യ​റി​ ​ഇ​രി​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​രു​ന്നി​ട്ടും​ ​കാ​ര്യം​ ​പ​റ​യാ​തെ​ ​വി​മ്മി​ഷ്‌​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ ​ഞ​ങ്ങ​ളോ​ട് ​വ​ള​രെ​ ​സൗ​മ്യ​മാ​യി​ ​ ടീ​ച്ച​ർ​ ​വീ​ണ്ടും​ ​ചോ​ദി​ച്ചു,​ ​"എ​ന്താ​ ​കു​ട്ടി​ക​ളേ...​എ​ന്തി​നാ​ ​വ​ന്ന​ത്..​?​ ​ എ​ന്താ​ച്ചാ​ലും​ ​പ​റ​ഞ്ഞോ​ളൂ..."​ ​ഇ​നി​യും​ ​ടീ​ച്ച​റെ​ ​മു​ഷി​പ്പി​ക്കാ​ൻ​ ​ പ​റ്റി​ല്ല​ല്ലോ​?​ ​ഞാ​ൻ​ ​പ​റ​ഞ്ഞു,​ ​"ഞ​ങ്ങ​ൾ​ ​ഒ​രു​ ​പ​ത്രം​ ​തു​ട​ങ്ങു​ന്നു​ണ്ട്.​ ​ ഈ​ ​മാ​സം​ ​ത​ന്നെ​ ​ഇ​റ​ക്കാ​നാ​ ​പ്ലാ​ൻ.​ ​അ​തി​ലേ​ക്ക് ​ടീ​ച്ച​റു​ടെ​ ​ഒ​രു​ ​ ക​ഥ​യോ​ ​ക​വി​ത​യോ​ ​ത​ര​ണം.​" ​അ​ത് ​കേ​ട്ട​തും​ ​അ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന​ ​ ടീ​ച്ച​റു​ടെ​ ​ആ​ ​ചി​രി​ ​പെ​ട്ടെ​ന്ന് ​നി​ന്ന് ​പോ​യി.​ ​മു​ഖ​ത്ത് ​ഗൗ​ര​വം​ ​ പ​ട​ർ​ന്നു.​ ​ടീ​ച്ച​റു​ടെ​ ​ക​ണ്ണു​ക​ൾ​ ​നേ​രെ​ ​താ​ഴോ​ട്ടാ​യി.​ ​ഒ​ന്ന് ​ര​ണ്ട് ​ സെ​ക്ക​ന്റു​ക​ളെ​ടു​ത്തു​ ​ആ​ ​ക​ണ്ണു​ക​ൾ​ ​ഞ​ങ്ങ​ളി​ലേ​ക്ക് ​തി​രി​ച്ചെ​ത്താ​ൻ.​ ​ അ​പ്പോ​ഴും​ ​മു​ഖ​ത്തെ​ ​ആ​ ​ഗൗ​ര​വം​ ​കു​റ​ഞ്ഞി​രു​ന്നി​ല്ല.​ ​ഞ​ങ്ങ​ൾ​ ​ഉ​റ​പ്പി​ച്ചു,​ ​ ഇ​വി​ടെ​യും​ ​ര​ക്ഷ​യി​ല്ലെ​ന്ന്.​ ​അ​തു​പോ​ലെ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ടീ​ച്ച​റു​ടെ​  ​പ്ര​തി​ക​ര​ണ​വും.​ ​"ക​ഥ​യൊ​ന്നും​ ​ഇ​ല്ല്യ​ ​കു​ട്ടി​ക​ളെ.​ ​തീ​രെ​ ​വ​യ്യ.​ ​ ഇ​പ്പൊ​ ​അ​ധി​ക​മൊ​ന്നും​ ​എ​ഴു​താ​റി​ല്ല."

അ​ത് ​ പ​റ​ഞ്ഞു​ക​ഴി​ഞ്ഞ​തും​ ​ടീ​ച്ച​റു​ടെ​ ​ക​ണ്ണു​ക​ൾ​ ​വീ​ണ്ടും​ ​താ​ഴേ​ക്കാ​യി.​ ​  പി​ന്നെ​യും​ ​ചി​ല​ ​സെ​ക്ക​ൻ​ഡു​ക​ൾ​ ​കൂ​ടി​ ​ടീ​ച്ച​റും​ ​ഞ​ങ്ങ​ളും​ ​നി​ശ​ബ്ദ​രാ​യി​ ​  ഇ​രു​ന്നു.​ ​ഇ​നി​യും​ ​അ​വി​ടെ​യി​രു​ന്നി​ട്ട് ​കാ​ര്യ​മി​ല്ലെ​ന്ന് ​ശ്രീ​നാ​ഥ് ​ ക​ണ്ണു​ക​ൾ​ ​കൊ​ണ്ട് ​ആം​ഗ്യം​ ​കാ​ണി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷെ,​ ​എ​നി​ക്കെ​ന്തോ​ ​ പെ​ട്ടെ​ന്ന് ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​തോ​ന്നു​ന്നി​ല്ല.​ ​തൊ​ട്ടു​മു​മ്പി​ൽ..​കൈ​യെ​ത്തും​ ​ദൂ​ര​ത്ത്,​ ​എ​ന്റെ​ ​കൊ​ച്ചു​ ​പ​ത്ര​ത്തി​ലേ​ക്ക് ​ഒ​രു​ ​വി​ശി​ഷ്‌​ട​വ്യ​ക്തി​യു​ടെ​ ​ സാ​ന്നി​ദ്ധ്യം​ ​കാ​ത്തു​ ​നി​ൽ​പ്പു​ണ്ടെ​ന്ന​ ​തോ​ന്ന​ൽ​ ​ശ​ക്ത​മാ​കു​ന്നു.​ ​ അ​തു​കൊ​ണ്ടാ​കാം,​ ​എ​നി​ക്ക് ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ത്.

കേരളകൗമുദി ഓൺലൈനിൽ വായിക്കുക:- ഒരു ഗീതകം പോലെ

ടീ​ച്ച​ർ​ക്ക് ​ മ​ന​സി​ലാ​യെ​ന്ന് ​തോ​ന്നു​ന്നു​:​ ​'​ഞ​ങ്ങ​ൾ​ ​വ​ള​രെ​ ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ​ വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്.​'​ ​ടീ​ച്ച​റി​ൽ​ ​നി​ന്നും​ ​ഒ​രു​ ​നെ​ടു​നി​ശ്വാ​സ​മു​തി​ർ​ന്ന​ത് ​ ഞ​ങ്ങ​ള​റി​ഞ്ഞു.​ ​ടീ​ച്ച​ർ​ ​മെ​ല്ലെ​ ​ത​ല​യു​യ​ർ​ത്തി​ ​ഞ​ങ്ങ​ളെ​ ​നോ​ക്കി.​ ​ അ​പ്പോ​ൾ​ ​ആ​ ​മു​ഖ​ത്ത് ​വീ​ണ്ടും​ ​മ​ന്ദ​ഹാ​സം​ ​തെ​ളി​ഞ്ഞി​രു​ന്നു.​ ​ഞ​ങ്ങ​ളി​ൽ​ ​ ആ​ശ്വാ​സ​വും..​!​ ​'​ഞാ​നൊ​ന്ന് ​നോ​ക്ക​ട്ടെ​" എന്ന്​ ​പ​റ​ഞ്ഞു​ ​പ​തി​യെ​ ​ എ​ഴു​ന്നേ​റ്റ് ​ടീ​ച്ച​ർ​ ​അ​ക​ത്ത് ​പോ​യി.​ ​ടീ​ച്ച​റോ​ടൊ​പ്പം​ ​ഞ​ങ്ങ​ളും​ ​എ​ഴു​ന്നേ​റ്റി​രു​ന്നു.​  പ​ക്ഷെ,​ ​ഞ​ങ്ങ​ളു​ടെ​ ​പ്ര​തീ​ക്ഷ​യേ​യും​ ​പ്രാ​ർ​ത്ഥ​ന​ക​ളേ​യും​ ​പാ​ടെ​ ​വൃ​ഥാ​വി​ലാ​ക്കി,​  ​ടീ​ച്ച​റു​ടെ​ ​മ​ട​ങ്ങി​ ​വ​ര​വ് ​വെ​റും​ ​കൈ​ക​ളോ​ടെ​യാ​യി​രു​ന്നു.​ ​'പു​തി​യ​തൊ​ന്നും​ ​കാ​ണു​ന്നി​ല്ല.​ ​ഇ​വി​ടെ​ ​ഉ​ള്ള​തെ​ല്ലാം​ ​പ​ല​തി​ലും​ ​വ​ന്ന​താ.​" ഞ​ങ്ങ​ളെ​ ​ നി​രാ​ശ​പ്പെ​ടു​ത്തേ​ണ്ടി​ ​വ​ന്ന​തി​ലെ​ ​കു​ണ്ഠി​തം​ ​ടീ​ച്ച​റു​ടെ​ ​വാ​ക്കു​ക​ളി​ൽ​ ​ മാ​ത്ര​മ​ല്ല,​ ​ആ​ ​മു​ഖ​ത്തും​ ​ന​ന്നേ​ ​പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഇ​നി​യും​ ​ അ​വി​ടെ​ ​നി​ൽ​ക്കു​ന്ന​ത് ​ടീ​ച്ച​റോ​ടു​ള്ള​ ​നെ​റി​കേ​ടാ​കും.​ ​അ​തു​കൊ​ണ്ട്,​ ​ ഉ​ള്ളി​ലെ​ ​ നൈ​രാ​ശ്യം​ ​പാ​ടെ​ ​മ​റ​ച്ചു​കൊ​ണ്ട് ​ചി​രി​ച്ചു​കൊ​ണ്ടു​ത്ത​ന്നെ​ ​ഞാ​നും​ ​ശ്രീ​നാ​ഥും​ ​ടീ​ച്ച​റോ​ട് ​യാ​ത്ര​ ​ചോ​ദി​ച്ചു.​ ​അ​ടു​ത്ത​ ​എ​ഡി​ഷ​നി​ലേ​ക്ക് ടീ​ച്ച​റു​ടെ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​സൃ​ഷ്ടി​ ​കി​ട്ടാ​നു​ള്ള​ ​ഒ​രു​ ​ഉ​റ​പ്പും​ ​ ഞ​ങ്ങ​ൾ​ ​വാ​ങ്ങി.​ ​അ​തി​നി​ട​യി​ലാ​ണ് ​എ​ന്റെ​ ​നോ​ട്ടം​ ​അ​വി​ടെ​യു​ള്ള​ ​ടീ​പ്പോ​യി​ലേ​ക്ക് പ​തി​ഞ്ഞ​ത്.​ ​അ​തു​വ​രെ​ ​ആ​ ​ടീ​പ്പോ​യ് ​എ​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​ ​പ​തി​ഞ്ഞി​രു​ന്നി​ല്ല.​ ​അ​തി​ന് ​മു​ക​ളി​ൽ​ ​കി​ട​ന്നി​രു​ന്ന​ ​വ​ർ​ത്ത​മാ​ന​പ​ത്ര​ങ്ങ​ളും​ ​എ​ഴു​ത്തു​ക​ട​ലാ​സു​ക​ളും​ ​ ഒ​ന്നും​ ​ഞാ​ൻ​ ​ക​ണ്ടി​രു​ന്നി​ല്ല.​ ​പ​ക്ഷേ,​ ​ ആ​ ​അ​വ​സാ​ന​നി​മി​ഷ​ത്തി​ൽ​ ​ അ​തി​ലൊ​ന്നി​ൽ​ ​എ​ന്റെ​ ​ക​ണ്ണു​ക​ൾ​ ​ഉ​ട​ക്കി.​ ​വ​ള​രെ​ ​നേ​ർ​ത്ത​ ​ചെ​മ​പ്പ് ​   ക​ള​ർ​ ​ക​ല​ർ​ന്ന​ ​ഒ​രു​ ​ക​ട​ലാ​സ്.​ ​അ​തി​ലെ​ന്തോ​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​പെ​ട്ടെ​ന്ന്,​ ​ഏ​തോ​ ​ഒ​രു​ൾ​ ​പ്രേ​ര​ണ​യാ​ൽ​ ​ഞാ​ന​തെ​ടു​ത്ത് ​നോ​ക്കി.​ ​ഏ​ക​ദേ​ശം​ ​ പൂ​ർ​ത്തി​യാ​കാ​റാ​യ​ ​ഒ​രു​ ​ക​വി​ത​യാ​യി​രു​ന്നു​ ​അ​ത്.​ ​ഞാ​ന​തെ​ടു​ത്തോ​ട്ടെ​യെ​ന്ന് ​ ടീ​ച്ച​റോ​ട് ​ചോ​ദി​ച്ചു.​ ​ടീ​ച്ച​ർ​ ​എ​ന്റെ ​ ​കൈ​യി​ൽ​ ​നി​ന്നും​ ​അ​ത് ​വാ​ങ്ങി​ ​ ഒ​രാ​വ​ർ​ത്തി​ ​വാ​യി​ച്ചു​ ​നോ​ക്കി.​ ​എ​ന്നി​ട്ട് ​എ​ന്നോ​ട് ​ചോ​ദി​ച്ചു​:​​"ഇ​ത് ​മ​തി​യോ​?​" ​മ​തി​യെ​ന്ന് ​ഞാ​ൻ.​ ​ആ​ ​ക്ഷ​ണം​ ​ടീ​ച്ച​ർ​ ​ക​സേ​ര​യി​ൽ​ ​ഇ​രു​ന്നു.​  ​പി​ന്നെ​യെ​ല്ലാം​ ​പെ​ട്ടെ​ന്നാ​യി​രു​ന്നു.​ ​ക​ണ്ണ​ട​ച്ച് ​ തു​റ​ക്കു​ന്ന​ ​നേ​രം​ ​കൊ​ണ്ട് ​ആ​ ​ക​വി​ത​യു​ടെ​ ​ബാ​ക്കി​ ​ഭാ​ഗ​ങ്ങ​ൾ​ ​കൂ​ടി​ ​ടീ​ച്ച​ർ​ ​എ​ഴു​തി​ച്ചേ​ർ​ത്തു.
'സുഖ'ത്തിന്റെ 
കൈയെഴുത്ത് പ്രതി

ശേ​ഷം,​ ര​ണ്ട് ​കൈ​ക​ളും​ ​കൊ​ണ്ടാ​ണ് ​ഞാ​നാ​ ​ക​വി​ത​ ​ടീ​ച്ച​റി​ൽ​ ​നി​ന്നും​ ​ഏ​റ്റു​വാ​ങ്ങി​യ​ത്.​ ​ ഒ​രു​ ​ഭ​ക്തി​യോ​ ​ബ​ഹു​മാ​ന​മോ​ ​അ​ന്നേ​രം​ ​എ​നി​ക്ക​വ​രോ​ട് ​തോ​ന്നി​യി​രു​ന്നു​ എ​ന്ന​താ​ണ് ​സ​ത്യം.​ ​അ​ന്ന് ​ഞാ​ൻ​ ​ഒ​രു​ ​പ്ര​സാ​ദം​ ​ക​ണ​ക്കെ​ ​ഏ​റ്റു​വാ​ങ്ങി​യ​ ​ ആ​ ​'​അ​മൂ​ല്യ​നി​ധി​" ​പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം​ ​ഒ​ട്ടും​ ​മൂ​ല്യ​മി​ല്ലാ​തെ​ ​ അ​ഥ​വാ​ ​ആ​രാ​ലും​ ​അ​റി​യ​പ്പെ​ടാ​തെ​ ​എ​ന്റെ​ ​ദ്ര​വി​ച്ച​ ​'​ആ​മാ​ട​പ്പെ​ട്ടി​'​യി​ൽ​ ​ ത​ന്നെ​ ​കി​ട​ക്കു​ന്ന​ത് ​കാ​ണു​മ്പോ​ൾ​ ​വാ​ത്സ​ല്യ​മാ​ർ​ന്ന​ ​ആ​ ​പ​രി​ചി​ത​ മു​ഖം​ ​ വീ​ണ്ടും​ ​വീ​ണ്ടും​ ​എ​ന്നി​ൽ​ ​ഒ​രു​ ​നൊ​മ്പ​ര​മു​യ​ർ​ത്തു​ന്നു.




             
Read:- 'സുഖം', ഒരു ഗീതാ ഹിരണ്യൻ കവിത..!

യഥാർത്ഥ സാഹിത്യആസ്വാദനത്തിന്റെ ഊഷ്മളതയിൽ:-                        
ഒരു ഗീതകം പോലെ - ഫേസ്ബുക്ക് പോസ്റ്റ്  
പ്രമുഖ എഴുത്തുകാരൻ വി.ആർ. രാജമോഹൻ മാധ്യമം ദിനപ്പത്രത്തിൽ എഴുതിയ ഗീതാ ഹിരണ്യന്റെ 'സുഖം'  കവിതയെക്കുറിച്ചുള്ള ലേഖനം:- 

                                 'ചോര പടർന്ന കടലാസ്'

Popular posts