'സുഖം', ഒരു ഗീതാ ഹിരണ്യൻ കവിത..!

                                             സുഖം

 ഗീതാ ഹിരണ്യൻ
ദ്വീപിൽ നിന്നുയർന്ന്
ഭൂരാകാശ മാർഗ്ഗേ
വൻ കരയിലേയ്ക്കു
പറക്കുന്ന

പുഷ്പകം കണ്ട്
ഭൂമിയിൽ നിന്നു
ഞാൻ
മനം പൊട്ടി
മുന്നറിയിപ്പു കൊടുക്കുന്നു

ജനകജേ,
ഭാഗ്യദോഷത്തിൻ
ജന്മമേ,
അയോദ്ധ്യയിലേയ്ക്കുള്ള

മടക്കത്തിൽ
വൈമാനികൻ
'സുഖ'ത്തിന്റെ 
കൈയെഴുത്ത് പ്രതി
മാറിയെന്നേയുള്ളൂ

സ്വദേശത്തോ
വിദേശത്തോ
വീട്ടിലോ
കാട്ടിലോ
നിനക്കില്ല
മനഃ സ്വാസ്ഥ്യം!




----------------------------------------------------------------------------------

'സുഖം' കവിത
 പ്രതിഭാവത്തിൽ  
ന്തരിച്ച അനുഗൃഹീത സാഹിത്യക്കാരി ഗീതാ ഹിരണ്യന്റെ 'സുഖം' എന്ന ഈ കവിത 2000-മാണ്ട്  ജനുവരിയിൽ 'പ്രതിഭാവം' പ്രതിമാസ പത്രത്തിൽ ആദ്യം  പ്രസദ്ധീകരിക്കപ്പെട്ടു.  പിന്നീട്, 2011 ജനുവരി 2ന് പ്രമുഖ എഴുത്തുകാരൻ വി.ആർ. രാജമോഹൻ മാധ്യമം ദിനപ്പത്രത്തിൽ എഴുതിയ ഗീതാ ഹിരണ്യനെക്കുറിച്ചുള്ള ചോര പടർന്ന കടലാസ് എന്ന ലേഖനത്തിലൂടെ ഈ കവിത പുനഃ പ്രസിദ്ധീകരിക്കപ്പെട്ടു.

തന്റെ സപര്യയിലൂടെ ഗീതാഹിരണ്യനിൽ നിന്നും നമുക്ക് ലഭിച്ചതിൽ  ഏറിയ പങ്കും ചെറുകഥകളാണ്. എന്നാൽ, അപൂർവ്വമായെങ്കിലും അവർ രചിച്ച പല കവിതകളും ഇനിയും  ലോകം ശ്രദ്ധിക്കാതെയും ചർച്ചചെയ്യപ്പെടാതെയും പോകുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരുണം, അവരുടെ കാവ്യസാക്ഷാൽക്കാരങ്ങളിൽ അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത ഒരു ഏടാണ് 'സുഖം.' ഏത് കാലഘട്ടത്തിലേയും സ്ത്രീകളുടെ യഥാർത്ഥ പ്രശ്നത്തെ, അതിന്റെ അന്തരാർത്ഥങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നതാണ്, ഏതാനും വരികളിലൂടെ ടീച്ചർ ലളിതമായി കോറിയിട്ട ഈ കവിത.
Madhyamam Gulf edition
V.R. Rajamohan

Madhyamam
Sunday supplement

ജീവിതമെന്ന മഷികൊണ്ട് ടീച്ചർ കോറിയിട്ട ഒരു ആത്മനിഷ്ഠമായ കാവ്യം പോലെ മനോഹരമാണ് ഈ ലഘുകാവ്യം.  പക്ഷെ, മലയാളസാഹിത്യം ഈ കവിതയെ ഇനിയും അത് അർഹിക്കുന്ന പ്രാധാന്യത്തോടെ തിരിച്ചറിഞ്ഞിട്ടില്ല എന്നത് മലയാളസാഹിത്യത്തിന് തന്നെ വലിയൊരു നഷ്ടമാണ്.
Read:- ചോര പടർന്ന കടലാസ്

Popular posts